മ​ല്യ​യെ വി​ട്ടു​ന​ൽ​കാ​ൻ ബ്രി​ട്ടീ​ഷ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്
Monday, December 10, 2018 5:58 PM IST
ല​ണ്ട​ൻ: കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം​വി​ട്ട വി​ജ​യ് മ​ല്യ​യെ തി​രി​കെ എ​ത്തി​ക്കാ​ൻ വ​ഴി​തു​റ​ക്കു​ന്നു. മ​ല്യ​യെ ഇ​ന്ത്യ​ക്കു വി​ട്ടു​ന​ൽ‌​കാ​ൻ ബ്രി​ട്ടീ​ഷ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ല​ണ്ട​നി​ലെ വെ​സ്റ്റ്മി​നി​സ്റ്റ​ർ കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

9000 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ മ​ല്യ​ക്കു മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. പ​തി​നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ല്യ​ക്കു മേ​ൽ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാം. അ​തി​നാ​ൽ ത​ന്നെ ഉ​ട​നെ​യൊ​ന്നും മ​ല്യ​യെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.