മ​ത്സ്യ​ബ​ന്ധ ബോ​ട്ടി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ച സം​ഭ​വം: പിന്നിൽ ക​ട​ൽ​ക്കൊ​ള്ള​ക്കാ​രെ​ന്ന് സൂ​ച​ന
Monday, December 10, 2018 3:38 PM IST
കൊ​ച്ചി: സൊ​മാ​ലി​യ തീ​ര​ത്തു​നി​ന്ന് ആ​യു​ധ ശേ​ഖ​ര​വു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന പി​ടി​കൂ​ടി​യ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ​ത്തി​യ​ത് ക​ട​ൽ​ക്കൊ​ള്ള​ക്കാ​രെ​ന്നു സൂ​ച​ന. സൊ​മാ​ലി​യ​ൻ തീ​ര​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ലു​ക​ൾ കൊ​ള്ള​യ​ടി​ക്കാ​നെ​ത്തി​യ സം​ഘ​മാ​കാ​നാ​ണു സാ​ധ്യ​ത​യെ​ന്നു നാ​വി​ക​സേ​നാ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഗ​ൾ​ഫി​ൽ​ നി​ന്ന​ട​ക്കം വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി ക​പ്പ​ലു​ക​ളാ​ണ് സൊ​മാ​ലി​യ​ൻ തീ​ര​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വ കൊ​ള്ള​യ​ടി​ക്കാ​നെ​ത്തി​യ​വ​രാ​കാം ആ​യു​ധ​ങ്ങ​ളു​മാ​യി ബോ​ട്ടി​ലെ​ത്തി​യ​തെ​ന്നാ​ണു അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ. ഏ​ഴം​ഗ സം​ഘ​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

കൊ​ച്ചി​യി​ലെ ദ​ക്ഷി​ണ ​മേ​ഖ​ല നാ​വി​ക ആ​സ്ഥാ​ന​ത്തു​നി​ന്ന് ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ൽ പ​ട്രോ​ളിം​ഗി​നാ​യി നി​യോ​ഗി​ച്ച ഐ​എ​ൻ​എ​സ് സു​നൈ​ന എ​ന്ന ക​പ്പ​ലി​ലെ നാ​വി​ക​രാ​ണു സൊ​മാ​ലി​യ​ൻ തീ​ര​ത്തു​നി​ന്ന് 25 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്ന് ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. രാ​ജ്യ​സു​ര​ക്ഷാ കൗ​ണ്‍​സി​ൽ (യു​എ​ൻ​എ​സിആ​ർ) അ​നു​വ​ദി​ച്ച അ​ധി​കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ടു​ത്ത​ത്.

ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത ശേ​ഷം ബോ​ട്ട് വി​ട്ട​യ​ച്ചു. സം​ശ​യം ​തോ​ന്നു​ന്ന ബോ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ച് ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​നാ​ലാ​ണു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സം​ഘ​ത്തെ വി​ട്ട​യ​ച്ച​ത്. ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള നാ​ല് എ​കെ 47 തോ​ക്കു​ക​ളും ഒ​രു ലൈ​റ്റ് മെ​ഷീ​ൻ ഗ​ണ്ണും അ​ട​ക്ക​മു​ള്ള ആ​യു​ധ​ങ്ങ​ളാ​ണു സേ​ന ക​ണ്ടെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്ത ആ​യു​ധ​ങ്ങ​ൾ പി​ന്നീ​ട് ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​മെ​ന്നും ബോ​ട്ട് അ​ന​ധി​കൃ​ത​മാ​യാ​ണ് മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യും നാ​വി​ക​സേ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ള്ള യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ഇ​പ്പോ​ഴും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ്.

ഗ​ൾ​ഫി​ൽ ​നി​ന്ന​ട​ക്കം വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൊ​മാ​ലി​യ​ൻ തീ​ര​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ലു​ക​ൾ ക​ട​ൽ​കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന ഇ​വി​ടെ സ്ഥി​രം​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ക​ട​ൽ​മാ​ർ​ഗ​മു​ള്ള സ​ഞ്ചാ​രം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് മേ​ഖ​ല​യി​ൽ നാ​വി​കസേ​ന​യു​ടെ ക​ന​ത്ത സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്നും നാ​വി​ക​സേ​നാ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.