മ​ക​ൻ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട അമ്മ പ​ട്ടി​ണി​കി​ട​ന്ന് മ​രി​ച്ചു
Monday, December 10, 2018 3:07 PM IST
ഷാ​ജ​ഹാ​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഷാ​ജ​ഹാ​ൻ​പു​രി​ൽ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട വ​യോ​ധി​കയായ അമ്മ പ​ട്ടി​ണി​കി​ട​ന്ന് മ​രി​ച്ചു. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ മ​ക​ൻ സ​ലി​ൽ ചൗ​ധ​രി​യാ​ണ് വ​യോ​ധി​ക​യെ ഷാ​ജ​ഹാ​ൻ​പു​ർ റെ​യി​ൽ​വേ കോ​ള​നി​യി​ലെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട​ത്.

ഞാ​യ​റാ​ഴ്ച പോ​ലീ​സാ​ണ് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ​നി​ന്നും ദുര്‍ഗന്ധം ഉയരുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

ചൗ​ധ​രി​യെ റെ​യി​ൽ​വേ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്ന​താ​യി ഷാ​ജ​ഹാ​ൻ​പു​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ഇ​യാ​ൾ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ക്നോ സ്വ​ദേ​ശി​യാ​യ ചൗ​ധ​രി 2005-ലാ​ണ് ഷാ​ജ​ഹാ​ൻ​​പൂ​രി​ലെ​ത്തി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യാ​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.