ന​ഴ്സിം​ഗ് ഹ​വാ​ല: ഉ​തു​പ്പ് വ​ർ​ഗീ​സ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നെ​ന്ന് ഇ​ഡി
Monday, December 10, 2018 12:16 PM IST
കൊ​ച്ചി: കു​വൈ​റ്റ് ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി ഉ​തു​പ്പ് വ​ർ​ഗീ​സ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ന​വം​ബ​ർ 24ന് ​ഉ​തു​പ്പ് വ​ർ​ഗീ​സ് യു​എ​ഇ​യി​ലേ​ക്ക് ക​ട​ന്ന​താ​യി ഇ​ഡി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സ് ന​ട​പ​ടി​ക​ൾ നീ​ട്ടാ​നാ​ണ് ഉ​തു​പ്പി​ന്‍റെ ശ്ര​മം. നേ​ര​ത്തെ ഒ​ളി​വി​ൽ പോ​യ ഉ​തു​പ്പി​നെ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് ന​ൽ​കി​യാ​ണ് തി​രി​ച്ചെ​ത്തി​ച്ച​തെ​ന്നും ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. നാ​ട്ടി​ലെ​ത്താ​ൻ ഉ​തു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഹൈ​ക്കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

അ​തേ​സ​മ​യം കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ഉ​തു​പ്പ് വ​ർ​ഗീ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പ​റ്റി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.​ വി​ദേ​ശ​ത്തേ​ക്ക് ഹ​വാ​ലാ പ​ണം ക​ട​ത്തി​യ കേ​സി​ൽ നേ​ര​ത്തെ ഉ​തു​പ്പി​നെ അ​റ​സ്റ്റു ചെ​യ്തു ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡയറക്ടേറ്റ് ഉതുപ്പിനെ അറസ്റ്റ് ചെയ്തിരുന്നത്. കു​വൈ​റ്റിലേ​ക്ക് ന​ഴ്സിം​ഗ് ജോ​ലി​ക്കാ​യി ന​ട​ന്ന റി​ക്രൂ​ട്ട്മെന്‍റിലൂ​ടെ 19,500 രൂ​പ ഈ​ടാ​ക്കേ​ണ്ട​തി​നു പ​ക​രം കു​വൈറ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ൽ കൃ​ത്രി​മം ന​ട​ത്തി 19.5 ല​ക്ഷം രൂ​പ ഓ​രോ​രു​ത്ത​രി​ൽ​ നി​ന്ന് ഈ​ടാ​ക്കി വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണു കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.