രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും
Thursday, December 6, 2018 10:16 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി മൂ​ന്നാ​മ​തു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് വെ​ള്ളി​യാ​ഴ്ച തി​രി​തെ​ളി​യും. വൈ​കി​ട്ട് ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ ബാ​ല​ന്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ ബം​ഗാ​ളി സം​വി​ധാ​യ​ക​ന്‍ ബു​ദ്ധ​ദേ​വ്ദാ​സ് ഗു​പ്ത മു​ഖ്യാ​തി​ഥി​യാ​കും.

സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്‌​കാ​രം ഇ​റാ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ മ​ജീ​ദ് മ​ജീ​ദി​ക്ക് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും. അ​ഞ്ച് ല​ക്ഷം രൂ​പ​യും ശി​ല്‍​പ്പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ഉ​ദ്ഘാ​ട​ന ചി​ത്രം അ​സ്ഗ​ര്‍ ഫ​ര്‍​ഹാ​ദി​യുടെ "എ​വ​രി​ബ​ഡി നോ​സ്' ആണ്. ​ന​ഷ്ട​ബോ​ധ​വും വേ​ര്‍​പാ​ടും ത​ള​ര്‍​ത്തി​യ ജീ​വി​ത​ങ്ങ​ള്‍​ക്ക് അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​രു​ക​യെ​ന്ന​താ​ണ് മേ​ള​യു​ടെ പ്ര​മേ​യം.

164 ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക. ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ 72 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ മേ​ള​യി​ലു​ണ്ട്. ലോ​ക​സി​നി​മാ വി​ഭാ​ഗ​ത്തി​ൽ 92 ചി​ത്ര​ങ്ങ​ൾ ഇ​ത്ത​വ​ണ പ്ര​ദ​ര്‍​ശി​പ്പി​ക്കും.​ അ​റ​ബ് സം​വി​ധാ​യ​ക​നാ​യ അ​ഹ്മ​ദ് ഫൗ​സി സാ​ലെ​യു​ടെ "പോ​യ്‌​സ​ണ​സ് റോ​സ​സ്', ഉ​റു​ദു സം​വി​ധാ​യ​ക​നാ​യ പ്ര​വീ​ണ്‍ മോ​ര്‍​ച്ച​ല​യു​ടെ "വി​ഡോ ഓ​ഫ് സൈ​ല​ന്‍​സ്' എ​ന്നി​വ​യു​ള്‍​പ്പ​ടെ 14 മ​ത്സ​ര​ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ലു​ള്ള​ത്.

"ഈ.​മ.​യൗ., സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ' എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ബ​ര്‍​ഗ്മാന്‍റെ ജ​ന്മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് സ്‌​മൈ​ല്‍​സ് ഓ​ഫ് എ ​സ​മ്മ​ര്‍ നൈ​റ്റ്, പെ​ഴ്‌​സോ​ണ, സീ​ന്‍​സ് ഫ്രം ​എ മാ​ര്യേ​ജ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ എ​ട്ട് ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. "​റി​മെം​ബെ​റി​ങ് ദി ​മാ​സ്റ്റ​ര്‍' വി​ഭാ​ഗ​ത്തി​ല്‍ ചെ​ക്ക് സം​വി​ധാ​യ​ക​നാ​യ മി​ലോ​സ് ഫോ​ര്‍​മാ​ന്‍റെ ആ​റ് ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.