പ്ലാ​സ്റ്റി​ക് പ്ര​വേ​ശം ത​ട​യാ​ൻ; ശ​ബ​രി​മ​ല​യി​ൽ ബി​സ്ക​റ്റ് നി​രോ​ധി​ച്ചു
Thursday, December 6, 2018 6:26 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ബി​സ്കറ്റ് നി​രോ​ധി​ച്ചു. വ​നം- വ​ന്യ​ജീ​വി വ​കു​പ്പാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ ബി​സ്ക​റ്റ് വി​ൽ​ക്കു​ന്ന​തും നി​രോ​ധി​ച്ചു.

വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും ചൂ​ണ്ട‌ി​ക്കാ​ട്ടി​യാ​ണ് നി​രോ​ധ​നം. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ ല​ഭി​ക്കു​ന്ന ബി​സ്കറ്റു​ക​ൾ പ​രി​സ്ഥി​തി​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ണ്ടാ​ണി​ത്. ഇ​തി​നു പു​റ​മേ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലെ ശീ​ത​ള​പാ​നി​യ​ങ്ങ​ൾ, പേ​സ്റ്റ്, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യും ത​ട​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.