ഒ​രു വി​ല​യു​മി​ല്ലാ​തെ ഒ​രു രൂ​പ; മൂ​ല്യം ഇ​ടി​ഞ്ഞ് താ​ഴേ​ക്ക്
Thursday, December 6, 2018 6:08 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​രു രൂ​പ നാ​ണ​യ​ത്തി​ന്‍റെ പ​ണ​മൂ​ല്യം ക​ഴി​ഞ്ഞ ര​ണ്ട് ദ​ശ​ക​ങ്ങ​ളാ​യി ഇ​ടി​യു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ഒ​രു രൂ​പ നാ​ണ​യം നി​ർ​മി​ക്കാ​ൻ അ​തി​ന്‍റെ മൂ​ല്യ​ത്തി​ലും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ട​താ​യി വ​രു​ന്ന​താ​യും വി​വ​രാ​വ​കാ​ശ​രേ​ഖ പ്ര​കാ​രം ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​രു രൂ​പ 11 പൈ​സ​യാ​ണ് ഒ​രു രൂ​പ​യു​ടെ ഒ​രു നാ​ണ​യം നി​ർ​മി​ക്കാ​ൻ ശ​രാ​ശ​രി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​തെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ ആ​ർ​ബി​ഐ വെ​ളി​പ്പെ​ടു​ത്തി.

മും​ബൈ​യി​ലെ സ​ർ​ക്കാ​ർ ക​മ്മ​ട്ട​ത്തി​ലാ​ണ് 10 രൂ​പ, അ​ഞ്ച് രൂ​പ, ര​ണ്ട് രൂ​പ, ഒ​രു രൂ​പ നാ​ണ​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം നാ​ണ​യ​ നി​ർ​മാ​ണം കു​റ​വാ​യി​രു​ന്നു. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 2016-17 ൽ ​ആ​ണ് ഏ​റ്റ​വും അ​ധി​കം നാ​ണ​യം നി​ർ​മി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 2201000000 നാ​ണ​യ​ങ്ങ​ൾ നി​ർ​മി​ച്ചു. ഈ ​വ​ർ​ഷം 630 ദ​ശ​ല​ക്ഷം ഒ​രു രൂ​പ നാ​ണ​യം മാ​ത്ര​മാ​ണ് നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 903 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.