ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കും
Thursday, December 6, 2018 5:40 PM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരിയിൽ യുഎഇ സന്ദർശനത്തിനെത്തുന്നു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനം ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വത്തിക്കാനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപമേധാവിയും യുഎഇയിലെ ക്രിസ്ത്യൻ സമൂഹത്തിന്‍റെ ചുമതലയുമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്‍റെ ക്ഷണം സ്വീകരിച്ചാണ് മാർപാപ്പ എത്തുന്നത്.

മാർപാപ്പയുടെ വരവിനെ യുഎഇ ഭരണാധികാരിയും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ട്വിറ്ററിലൂടെ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്‍റെ സന്ദർശനം യുഎഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് യുഎഇ ഭരണാധികാരി പ്രതീക്ഷ പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.