ശ​ബ​രി​മ​ല നി​രീ​ക്ഷ​ണ സ​മി​തി​ക്കെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ
Thursday, December 6, 2018 4:59 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ സു​ഗ​മ​മാ​യ തീ​ർ​ഥാ​ട​നം ഉ​റ​പ്പാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച മൂ​ന്നം​ഗ നി​രീ​ക്ഷ​ണ സ​മി​തി​ക്കെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. സ​മി​തി​യെ നി​യോ​ഗി​ച്ചു​ള്ള ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ ഇ​ത്ത​ര​മൊ​രു സ​മി​തി പ്ര​യോ​ഗി​ക​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യും ദേ​വ​സ്വം ഓം​ബു​ഡ്സ്മാ​നു​മാ​യ ജ​സ്റ്റീ​സ് പി.​ആ​ർ. രാ​മ​ൻ, ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​നാ​യ ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് എ​സ്. സി​രി​ജ​ഗ​ൻ, ഫ​യ​ർ​ഫോ​ഴ്സ് ഡി​ജി​പി എ. ​ഹേ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണു സ​മി​തി അം​ഗ​ങ്ങ​ൾ.

ശ​ബ​രി​മ​ല​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം മൂ​ന്നം​ഗ സ​മി​തി​യി​ൽ നി​ക്ഷി​പ്ത​മാ​കു​ന്ന വി​ധ​ത്തി​ലാ​ണു സ​മി​തി​ക്കു രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ഴു​വ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും ഇ​ട​പെ​ടാ​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ന​ട​പ്പാ​ക്കാ​നും സ​മി​തി​ക്ക് അ​വ​കാ​ശ​മു​ണ്ട‌്. ദേ​വ​സ്വം ബോ​ർ​ഡി​നും പോ​ലീ​സി​നും ഉ​ൾ​പ്പെ​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സ​മി​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്.

സ​മി​തി​യി​ലെ ഒ​രം​ഗം എ​ല്ലാ സ​മ​യ​ത്തും സ​ന്നി​ധാ​ന​ത്തു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന. അ​ങ്ങ​നെ വ​ന്നാ​ൽ ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ​ക്കാ​ര്യ​വും മേ​ൽ​നോ​ട്ട​സ​മി​തി​ക്കു വി​ധേ​യ​മാ​കും. മേ​ൽ​നോ​ട്ട​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ണ്ടാ​യാ​ൽ ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ വ​രു​മെ​ന്ന​തു സ​ർ​ക്കാ​രി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തോ​ടെ സ​ർ​ക്കാ​റി​ന് ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മേ​ൽ​ക്കൈ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.