ഫിജിയിൽ ശക്തമായ ഭൂചലനം
Monday, November 19, 2018 5:48 AM IST
സുവ: ഫിജിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫിജിയിലെ ലംബാസയിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8.25നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെപ്റ്റംബറിലും ഫിജിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.