സ​ന്നി​ധാ​ന​ത്ത് പ്ര​തി​ഷേ​ധി​ച്ച​വ​രെ മ​ണി​യാ​ർ ക്യാ​മ്പി​ൽ എ​ത്തി​ച്ചു
Monday, November 19, 2018 4:32 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റ് ചെ​യ്ത​വ​രെ കേ​ര​ള സാ​യു​ധ​സേ​ന​യു​ടെ മ​ണി​യാ​ർ ക്യാ​മ്പി​ൽ എ​ത്തി​ച്ചു. എ​ൺ​പ​തോ​ളം പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ട​യ​ട​ക്കു​ന്ന​തി​ന് തൊ​ട്ട​മു​മ്പാ​ണ് വ​ലി​യ ന​ട​പ്പ​ന്ത​ലി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി നാ​മ​ജ​പം ന​ട​ത്തി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സ​ന്നി​ധാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ന​ട​യ​ട​ച്ച​ശേ​ഷം പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു. പി​ന്നീ​ട് ന​ട​യ​ട​ച്ച ശേ​ഷം പി​രി​ഞ്ഞു​പോ​കാ​മെ​ന്ന വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മു​ള്ള സ​ന്നി​ധാ​ന​ത്തെ ആ​ദ്യ അ​റ​സ്റ്റാ​ണ് ഇ​ത്.

ആ​ദ്യം അ​റ​സ്റ്റി​ന് വ​ഴ​ങ്ങാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും നെ​യ്യ​ഭി​ഷേ​കം ന​ട​ത്താ​തെ മ​ട​ങ്ങി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ തീരുമാനിച്ചു. ഇ​തോ​ടെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് നീ​ക്കാ​നു​ള്ള ന​ട​പ​ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തെ തു​ട​ര്‍​ന്ന് നി​ല​യ്ക്ക​ലി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ക​ട​ത്തി​വി​ട്ടി​ല്ല. ഇ​ടു​ക്കി വ​ണ്ട​ന്‍​മേ​ട് സ്വ​ദേ​ശി മ​നോ​ജി​ന് പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

നാ​മ​ജ​പ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​വ​രെ അ​റ​സ്റ്റു ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​മ​ജ​പ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ആ​റ​ന്മു​ള​യി​ൽ ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​മ​ജ​പ പ്ര​തി​ഷേ​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.