കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു
Sunday, November 18, 2018 10:32 PM IST
പു​ൽ​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ക്യാ​ന്പി​നു നേ​രെ ഗ്ര​നേ​ഡ് എ​റി​ഞ്ഞ​ശേ​ഷം തീ​വ്ര​വാ​ദി​ക​ൾ തു​ട​ർ​ച്ച​യാ​യി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ജ​വാ​ൻ​മാ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​മു​ണ്ടാ​യ ഉ​ട​ൻ സൈ​ന്യം മേ​ഖ​ല വ​ള​ഞ്ഞു. ഇ​വി​ടെ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ട്.

ജ​മ്മു കാ​ഷ്മീ​ർ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​ൽ​വാ​മ​യി​ൽ പു​തു​താ​യി ക്യാ​ന്പ് നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.