നേ​ഷ​ൻ​സ് ലീ​ഗ്: ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ, ക്രൊ​യേ​ഷ്യ പു​റ​ത്ത്
Sunday, November 18, 2018 9:55 PM IST
ല​ണ്ട​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗി​ൽ​നി​ന്ന് ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ക്രൊ​യേ​ഷ്യ പു​റ​ത്ത്. ഗ്രൂ​പ്പ് നാ​ലി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യെ 1-2നു ​കീ​ഴ​ട​ക്കി ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ ക​ട​ന്നു.

ജെ​സെ ലിം​ഗാ​ർ​ഡ് (78-ാം മി​നി​റ്റ്), ഹാ​രി കെ​യ്ൻ (85-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി ല​ക്ഷ്യം​ക​ണ്ട​ത്. ക്രാ​മ​റി​ക്കി​ന്‍റെ (57-ാം മി​നി​റ്റ്) ഗോ​ളി​ൽ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ക്രൊ​യേ​ഷ്യ​യു​ടെ പ​രാ​ജ​യം.

ജ​യി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ടി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നാ​ല് പോ​യി​ന്‍റു​ള്ള ക്രൊ​യേ​ഷ്യ ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. ആ​റു പോ​യി​ന്‍റു​ള്ള സ്പെ​യി​ൻ ര​ണ്ടാം സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.