നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രെ അ​ട്ടി​മ​റി​ച്ച് ഗോ​കു​ലം; ഐ ​ലീ​ഗി​ൽ ര​ണ്ടാ​മ​ത്
Sunday, November 18, 2018 9:46 PM IST
കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ മി​ന​ർ​വ പ​ഞ്ചാ​ബി​നെ ഗോ​കു​ലം എ​ഫ്സി അ​ട്ടി​മ​റി​ച്ചു. എ​സ്.​രാ​ജേ​ഷി​ന്‍റെ ഗോ​ളി​ലാ​ണ് ഗോ​കു​ലം ജ​യി​ച്ചു ക​യ​റി​യ​ത്. 60-ാം മി​നി​റ്റി​ൽ ഗ​നി നി​ഗ​ത്തി​ന്‍റെ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു രാ​ജേ​ഷി​ന്‍റെ ഗോ​ൾ.

ജ​യ​ത്തോ​ടെ അ​ഞ്ചു ക​ളി​ക​ളി​ൽ​നി​ന്ന് എ​ട്ടു പോ​യി​ന്‍റു​മാ​യി ഗോ​കു​ലം ഐ ​ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തെ​ത്തി. ഇ​ത്ര​യും​ത​ന്നെ ക​ളി​ക​ളി​ൽ​നി​ന്ന് 13 പോ​യി​ന്‍റു​ള്ള ചെ​ന്നൈ സി​റ്റി​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഗോ​കു​ല​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഷി​ല്ലോം​ഗ് ലാ​ജോം​ഗി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഗോ​കു​ലം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ ഫ്ള​ഡ് ലി​റ്റ് ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് 20 മി​നി​റ്റ് ക​ളി നി​ർ​ത്തി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.