കോ​ഹ്ലി​യെ ശാ​സി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​സം​ബ​ന്ധം; വി​ശ​ദീ​ക​രി​ച്ച് ബി​സി​സി​ഐ
Sunday, November 18, 2018 7:53 PM IST
മും​ബൈ: ആ​രാ​ധ​ക​നോ​ടു രാ​ജ്യം വി​ടാ​ൻ പ​റ​ഞ്ഞ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യെ ശാ​സി​ച്ചെ​ന്ന ത​ര​ത്തി​ൽ വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ബി​സി​സി​ഐ. ഇ​ത്ത​ര​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​സം​ബ​ന്ധ​മാ​ണെ​ന്ന് ബി​സി​സി​ഐ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​ങ്ങ​ളോ​ടും ആ​രാ​ധ​ക​രോ​ടും കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും എ​ളി​മ​യോ​ടും വി​ന​യ​ത്തോ​ടും കൂ​ടെ പെ​രു​മാ​റ​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ഭ​ര​ണ​സ​മി​തി കോ​ഹ്ലി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

ത​ന്‍റെ പേ​രി​ലു​ള്ള പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ​യി​ലാ​ണ് കോ​ഹ്ലി വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ വി​ദേ​ശ താ​ര​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ടം വെ​ളി​പ്പെ​ടു​ത്തി​യ ആ​രാ​ധ​ക​നോ​ടു രാ​ജ്യം വി​ട്ടു​പോ​കാ​ൻ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ നാ​യ​ക​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഹ്ലി​യു​ടെ മ​റു​പ​ടി​യു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി പേ​ർ ഇ​ന്ത്യ​ൻ നാ​യ​ക​നെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തി. വി​ദേ​ശ ടെ​ന്നീ​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​റെ ആ​രാ​ധി​ക്കു​ന്ന കോ​ഹ്ലി എ​ന്തി​നാ​ണ് ഇ​ന്ത്യ​യി​ൽ ക​ഴി​യു​ന്ന​തെ​ന്നാ​യി​രു​ന്നു ഒ​രു ആ​രാ​ധ​ക​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.