ശ​ബ​രി​മ​ല: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, November 18, 2018 7:36 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ഉ​ട​ൻ ത​ന്നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം. ദേ​വ​സ്വം ക​മ്മി​ഷ​ണ​ർ, ഡി​ജി​പി, എ​ൽ​എ​സ്ജി​ഡി സെ​ക്ര​ട്ട​റി എ​ന്നി​വ​ർ വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട​ണം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ൽ നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ന്ന​തി​നു​ള്ള സ​മ​യം കൂ​ട്ടി​യ​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ അ​റി​യി​ച്ചു. പു​ല​ർ​ച്ചെ മൂ​ന്നേ​കാ​ൽ മു​ത​ൽ പ​ന്ത്ര​ണ്ട​ര വ​രെ നെ​യ്യ​ഭി​ഷേ​കം ന​ട​ത്താ​മെ​ന്നാ​ണു പു​തി​യ തീ​രു​മാ​നം. ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​വു​ന്ന ഒ​ന്നും ഇ​നി ഉ​ണ്ടാ​കി​ല്ല. പ​ക​ൽ​സ​മ​യ​ത്ത് പോ​ലീ​സി​ന്‍റെ​യോ സ​ർ​ക്കാ​രി​ന്‍റെ​യോ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​ക്കു മു​ന്പേ ഭ​ക്ത​ർ​ക്കു സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

സ​ന്നി​ധാ​ന​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് തേ​ടി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​ത്മ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.