അമൃത്സറിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു
Sunday, November 18, 2018 1:49 PM IST
ചണ്ഡീഗഡ്: അമൃത്സറിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത്സറിലെ അഡ്‌ലിവാൽ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ നിരൺകാരി മിഷൻ ഭവനിലാണ് സ്ഫോടനം നടന്നത്.

രണ്ട് ബൈക്കുകളിലായെത്തിയവർ സ്ഫോടക വസ്തുക്കൾ ഇവിടേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമൃത്സർ വിമാനത്താവളത്തിന് കിലോമീറ്ററുകൾ മാത്രം അകലെയാണ് സ്ഫോടനം നടന്നത്.

അതേസമയം, സംഭവത്തേക്കുറിച്ച് പ്രതികരിക്കാൻ പോലീസ് വൃത്തങ്ങൾ‌ തയാറായില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്ഫോടനം നടക്കുന്ന സമയത്ത് 500ലേറപ്പേർ നിരൺകാരി മിഷൻ ഭവനിലുണ്ടായിരുന്നെന്നാണ് വിവരം.

സംസ്ഥാനത്തേക്ക് ആറ് കൊടും ഭീകരർ കടന്നിട്ടുണ്ടെന്ന് നൈരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. സ്ഫോടനം ഭീകരാക്രമണമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.