കടകംപള്ളിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
Sunday, November 18, 2018 12:37 PM IST
തിരുവനന്തപുരം: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും ശബരിമല നിലപാടിലും പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവനന്തപുരം കോര്‍പറേഷന്‍റെ വികസന പരിപാടിയുമായി ബന്ധപ്പെട്ട് പട്ടം സെന്‍റ് മേരീസ് കോളജില്‍ നടത്തിയ പരിപാടിക്ക് മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്.

സ്‌കൂളിന് പുറത്തു നിന്ന് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ പിന്നീട് അകത്തേക്ക് കയറി. സ്റ്റേജിലേക്ക് തള്ളിക്കയറിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഏറെനേരം മുദ്രാവാക്യം വിളിച്ച് ഇവിടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.