ഷോപ്പിയാനിൽ ഭീകരർ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി
Sunday, November 18, 2018 11:46 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ ഭീകരർ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി. മിമേന്ദർ ഗ്രാമത്തിലെ സുഹൈൽ അഹമ്മദ് ഗാനി എന്നയാളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയാണ് സുഹൈലിനെ പിടിച്ചുകൊണ്ടുപോയതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ഷോപ്പിയാനിലെ മാന്‍സ്ഗാം ‌ ഗ്രാമത്തിലെ ഹുസൈഫ് അഹമ്മദ് എന്ന യുവാവിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഹുസൈഫിനൊപ്പം തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കള്‍ ഭീകരരുടെ പിടിയിലാണ്. പുല്‍വാമയിലും ഭീകരര്‍ ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.