ഭ​ഗ​വാ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്കു മേ​ലെ; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ
Sunday, November 18, 2018 9:25 AM IST
ബ​ല്ലി​യ: രാ​മ​ക്ഷേ​ത്ര വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ. ബ​ല്ലി​യ എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗാ​ണ് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ശ​ക്ത​മാ​യ പ​ദ​വി​ക​ൾ ല​ഭി​ച്ചി​ട്ടും രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ ക​ഴി​യാ​ത്ത​തു സം​ബ​ന്ധി​ച്ചാ​ണ് എം​എ​ൽ​എ​യു​ടെ വി​മ​ർ​ശ​നം.

ഹി​ന്ദു മ​ത​വി​ശ്വാ​സി​ക​ളാ​യ മോ​ദി​യെ​പോ​ലെ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ​യും യോ​ഗി​യെ​പ്പോ​ലെ ഒ​രു മു​ഖ്യ​മ​ന്ത്രി​യെ​യും ല​ഭി​ച്ചി​ട്ടും, ശ്രീ​രാ​മ​ൻ ഇ​പ്പോ​ഴും കൂ​ടാ​ര​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഹി​ന്ദു സ​മൂ​ഹ​ത്തെ​യും ഇ​ന്ത്യ​യെ​യും സം​ബ​ന്ധി​ച്ച് ഇ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. അ​യോ​ധ്യ​യി​ൽ ത​ന്നെ രാ​മ​ക്ഷേ​ത്രം നി​മി​ക്കാ​ൻ ആ​രെ​ങ്കി​ലും സാ​ച​ര്യ​മൊ​രു​ക്ക​ണം- സു​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യ്ക്കു മേ​ല​യൊ​ണ് ഭ​ഗ​വാ​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​ൽ കാ​ല​താ​മ​മു​ണ്ടാ​കാ​ൻ സാ​ധി​ക്കി​ല്ല. അ​യോ​ധ്യ​യി​ൽ​ത​ന്നെ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ പി​ന്തു​ണ​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ക​ഴി​ഞ്ഞ​ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​മ​ന് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. അ​യോ​ധ്യ കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.