സർക്കാരിന്‍റേത് പ്രതികാര നടപടിയെന്ന് സുരേന്ദ്രൻ
Sunday, November 18, 2018 7:59 AM IST
പത്തനംതിട്ട: ശബരിമലയിൽ‌ പോകാനെത്തിയ തന്നെ അറസ്റ്റ് ചെയ്തത് സർക്കാരിന്‍റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് റിമാൻഡിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ആചാരം സംരക്ഷിക്കാൻ നിലപാടെടുത്തതിനാണ് അറസ്റ്റെന്ന് പറഞ്ഞ സുരേന്ദ്രൻ ജയിലിൽ പോകാൻ മടിയില്ലെന്നും വ്യക്തമാക്കി.

ജയിലിൽ തങ്ങളുടെ ഇരുമുടിക്കെട്ടുകൾ വച്ച് രണ്ട് നേരം പ്രാർഥിക്കാനുള്ള അനുമതി കോടതി നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.