മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി മു​ൻ മ​ന്ത്രി​യും
Thursday, November 8, 2018 11:29 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി നേ​താ​വും. ബി​ജെ​പി വി​ട്ടെ​ത്തി​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി സ​ർ​താ​ജ് സിം​ഗി​നാ​ണ് കോ​ൺ​ഗ്ര​സ് സീ​റ്റ് ന​ൽ​കി​യ​ത്. ഹൊ​ഷം​ഗാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും സ​ർ​താ​ജ് സിം​ഗ് മ​ത്സ​രി​ക്കും. ബി​ജെ​പി​യു​ടെ മൂ​ന്നാ​മ​ത്തെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലും ഇ​ടം​നേ​ടാ​നാ​വ​തെ വ​ന്ന​തോ​ടെ​യാ​ണ് സ​ർ​താ​ജ് പാ​ർ​ട്ടി വി​ട്ട​ത്. സി​യോ​നി മാ​ൽ​വ​യി​ൽ​നി​ന്നു​ള്ള സി​റ്റിം​ഗ് എം​എ​ൽ​എ​യാ​ണ് എ​ഴു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ സ​ർ​താ​ജ്.

കോ​ൺ​ഗ്ര​സ് വ്യാ​ഴാ​ഴ്ച അ​ഞ്ചാ​മ​ത്തെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ 230 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇ​തു​വ​രെ 225 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 28 ന് ​ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.