മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വ് സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ന്നു
Thursday, November 8, 2018 11:10 PM IST
ക​ല്‍പ്പറ്റ: മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ല്‍ യു​വാ​വ് സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ന്നു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി സ​ന്തോ​ഷ് ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍​പോ​യ സു​ഹൃ​ത്ത് ചെ​റു​കു​ന്ന് ച​ക്കി​ന്‍​തൊ​ടി​യി​ല്‍ ര​തീ​ഷി​നാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ കേ​ണി​ച്ചി​റ പൂ​താ​ടി ചെ​റു​കു​ന്നി​ലാ​ണു സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ളാ​യ സ​ന്തോ​ഷും ര​തീ​ഷും ഒ​രു​മി​ച്ചു മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു. ചെ​റു​കു​ന്നി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സ​ന്തോ​ഷ് ജോ​ലി ഉ​പേ​ക്ഷി​ച്ചു സ്വ​ദേ​ശ​ത്തേ​ക്കു പോ​കാ​നി​രു​ന്ന​താ​ണ്. നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്‍​പാ​യി സ​ന്തോ​ഷ് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ഇ​രു​വ​രും മ​ദ്യ​പി​ച്ചു. ഇ​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ല്‍ ര​തീ​ഷ് ക​ത്തി​യെ​ടു​ത്തു കു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് സ​ന്തോ​ഷ് വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.