അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ ശാ​സ്ത്ര സ​ത്യ​ങ്ങ​ളാ​ക്കി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
Thursday, November 8, 2018 8:22 PM IST
തൃ​ശൂ​ർ: അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ ശാ​സ്ത്ര​സ​ത്യ​ങ്ങ​ളാ​ക്കി അ​വ​ത​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭ​ര​ണ​ഘ​ട​ന​യു​ടെ 42-ാം വ​കു​പ്പ് ഭേ​ദ​ഗ​തി​യി​ലൂ​ടെ ശാ​സ്ത്ര​ബോ​ധം മൗ​ലി​കാ​വ​കാ​ശ​മാ​ക്കി മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്നു തി​രി​ച്ച​റി​യാ​ത്ത​വ​ർ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നു​ള്ള​താ​ണ് അ​ന്പ​ര​പ്പു​ണ്ടാ​ക്കു​ന്ന​ത്. പീ​ച്ചി കേ​ര​ള വ​നം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ അ​ന​ലി​റ്റി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​ഴു ഓ​ക്സി​ജ​ൻ ന​ല്കു​ന്ന ജീ​വി​യാ​ണെ​ന്നും, ഗ​ണ​പ​തി പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​യു​ടെ തെ​ളി​വാ​ണെ​ന്നും, ക​ർ​ണ​ൻ ജ​ന​റ്റി​ക് സ​യ​ൻ​സി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നു​മൊ​ക്കെ​യാ​ണ് ഭ​ര​ണ​ഘ​ട​ന​യ്ക്കു സം​ര​ക്ഷ​ണം ന​ല്കേ​ണ്ട ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ത​ന്നെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന​വ​യാ​ണ്.

നി​ത്യ​ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ വ​ഴി ഉ​ത്ത​രം ക​ണ്ടെ​ത്ത​ണം. ഇ​താ​ണ് ശാ​സ്ത്ര സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല. ഇ​തി​നാ​യി അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ല്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. സാ​ന്പ​ത്തി​ക പ​രി​മ​തി​യു​ണ്ടെ​ങ്കി​ലും പു​തി​യ കേ​ര​ളം ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നു ശാ​സ്ത്ര സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.