കോ​ഴി​ക്കോ​ട്ടെ ച​ക്കി​ലി​യ​ന്‍ സ​മു​ദാ​യ​ത്തി​ന് സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത; ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു
Thursday, November 8, 2018 7:11 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ച​ക്കി​ലി​യ​ന്‍ സ​മു​ദാ​യ​ത്തി​ന് പ​ട്ടി​ക​ജാ​തി സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ച​ക്കി​ലി​യ​ന്‍ സ​മു​ദാ​യം എ​സ്‌​സി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 1950 ന് ​മു​ന്‍​പ് കു​ടി​യേ​റി പാ​ര്‍​ത്ത​വ​രാ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നാ​ല്‍ പ​ട്ടി​ക​ജാ​തി എ​ന്ന നി​ല​യി​ല്‍ ജാ​തി​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​രു​ന്നി​ല്ല.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ​യി​ലെ ജോലികൾക്കായി ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന ച​ക്കി​ലി​യ​ന്‍ സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ പി​ന്‍​മു​റ​ക്കാ​രാ​ണ് നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലു​ള്ള​ത്. ഇ​വ​ര്‍​ക്ക് പ​ട്ടി​ക​ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ചി​രു​ന്നു.

1950 ന് ​മു​ന്‍​പ് കേ​ര​ള​ത്തി​ല്‍ കു​ടി​യേ​റി​യ ഇ​വ​ര്‍ പ​ട്ടി​ക​ജാ​തി ച​ക്കി​ലി​യ​ന്‍ സ​മു​ദാ​യ​മാ​ണെ​ന്നും അ​വ​ര്‍​ക്ക് പ​ട്ടി​ക​ജാ​തി സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യ കി​ര്‍​ത്താ​ഡ്‌​സി​ന്‍റെ റി​പ്പോ​ര്‍​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ച​ക്കി​ലി​യ​ന്‍ സ​മു​ദാ​യ​ത്തി​ന് പ​ട്ടി​ക​ജാ​തി സം​വ​ര​ണം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.