പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു
Thursday, April 26, 2018 8:32 AM IST
പാരീസ്: പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ (74) അന്തരിച്ചു. മാഗ്നം ഫോട്ടോ വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം നിരവധി രാജ്യങ്ങളിലെ യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും ചിത്രങ്ങളാണ് പകർത്തിയിരുന്നത്. യുവതലമുറക്ക് അബ്ബാസ് ഒരു ഗോഡ്ഫാദറാണെന്ന് മാഗ്നം പ്രസിഡന്‍റ് തോമസ് ദ്വാരസാക്ക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.