പുടിൻ പ്രസിഡന്‍റാകുമെന്ന് എക്സിറ്റ്പോൾ
Monday, March 19, 2018 12:50 AM IST
മോസ്കോ: റഷ്യൻ പ്രസിഡന്‍റായി വ്ളാദിമിർ പുടിൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് എക്സിറ്റ്പോൾ. 73.9 വോട്ട് അദ്ദേഹം നേടുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. തെരഞ്ഞെടുക്കപ്പെട്ടാൽ പ്രസിഡന്‍റ് പദത്തിൽ ഇത് പുടിന്‍റെ നാലാമൂഴമായിരിക്കും.

ഞായറാഴ്ചയായിരുന്നു വോട്ടെട്ടുപ്പ്. യു​​​ണൈ​​​റ്റ​​​ഡ് റ​​​ഷ്യാ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് പു​​​ടി​​​ൻ ഇ​​​ക്കു​​​റി മ​​​ത്സ​​​രി​​​ച്ചത്. വിജയിച്ചാൽ റഷ്യയിലെ പുതിയ നിയമം അനുസരിച്ച് 2024വരെ പുടിന് പ്രസിഡന്‍റായി തുടരാം.

പുടിനേക്കൂടാതെ പ​​​വേ​​​ൽ ഗ്രു​​​ഡി​​​നി​​​ൻ(​​​റ​​​ഷ്യ​​​ൻ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി), മാ​​​ക്സിം സു​​​ര്യാ​​​ക്കി​​​ൻ(​​​ക​​​മ്യൂ​​​ണി​​​സ്റ്റ്സ് ഓ​​​ഫ് റ​​​ഷ്യ), വ്ലാ​​​ദി​​​മി​​​ർ ഷി​​​റി​​​നോ​​​വ്സ്കി(​​​ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി), സെ​​​ർ​​​ജി ബാ​​​ബു​​​രി​​​ൻ(​​​റ​​​ഷ്യ​​​ൻ ഓ​​ൾ പീ​​​പ്പി​​​ൾ​​​സ് യൂ​​​ണി​​​യ​​​ൻ), സെ​​​നി​​​യ സോ​​​ബ്ച​​​ക്(​​​സി​​​വി​​​ക് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്), ബോ​​​റി​​​സ് ടി​​​റ്റോ​​​വ്(​​​പാ​​​ർ​​​ട്ടി ഓ​​​ഫ് ഗ്രോ​​​ത്ത്), ഗ്രി​​​ഗ​​​റി യ​​​വ്‌​​​ലി​​​ൻ​​​സ്കി(​​​ലി​​​ബ​​​റ​​​ൽ യാ​​​ബ്ലോ​​​കോ(​​​ആ​​​പ്പി​​​ൾ) പാ​​​ർ​​​ട്ടി) എ​​​ന്നി​​​ങ്ങ​​​നെ ഏ​​​ഴു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ കൂ​​​ടി​​​ മത്സരരംഗത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.