പ്ര​ത്യേ​ക പ​ദ​വി​യേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ന്ധ്ര​യ്ക്കാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ബി​ജെ​പി
Saturday, March 17, 2018 8:50 PM IST
ഹൈ​ദ​രാ​ബാ​ദ്: പ്ര​ത്യേ​ക പ​ദ​വി​യേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ആ​ന്ധ്രാ​പ്ര​ദേ​ശി​നാ​യി ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ബി​ജെ​പി. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്തി​നാ​യി പാ​ർ​ട്ടി ചെ​യ്ത കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​മാ​ധ​വ് പ​റ​ഞ്ഞു. ആ​ന്ധ്രാ നേ​താ​ക്ക​ളു​മാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തി​നു പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന ആ​വ​ശ്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പാ​ർ​ട്ടി​ക്കു സാ​ധി​ക്കും. എ​ൻ​ഡി​എ​യി​ലേ​ക്കു ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി (ടി​ഡി​പി) മ​ട​ങ്ങി​വ​രു​മോ​യെ​ന്ന കാ​ര്യം ടി​ഡി​പി​യോ​ടു ത​ന്നെ ചോ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക പ​ദ​വി​യെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ‌തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി എ​ൻ​ഡി​എ വി​ട്ട​തി​നു ശേ​ഷ​മു​ണ്ടാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​ണ് അ​മി​ത് ഷാ ​നേ​രി​ട്ട് ആ​ന്ധ്ര​യി​ലെ​ത്തി​യ​ത്. ബി​ജെ​പി​ക്കെ​തി​രെ സ​മാ​ന മ​ന​സു​ള്ള പാ​ര്‍​ട്ടി​ക​ളു​മാ​യി ചേ​ര്‍​ന്ന് വി​ശാ​ല സ​ഖ്യം രൂ​പീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ടി​ഡി​പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...