വ​ൻ​മ​ര​ങ്ങ​ൾ വീ​ണു; ക​ലി​ഫോ​ർ​ണി​യ​യി​ൽ പു​ത്ത​ൻ​കൂ​റ്റു​കാ​രു​ടെ ക​ലാ​ശ​പ്പോ​ര്
Saturday, March 17, 2018 5:49 PM IST
ക​ലി​ഫോ​ർ​ണി​യ: വ​ൻ​സ്രാ​വു​ക​ളു​ടെ ചി​റ​ക​രി​ഞ്ഞ് പു​ത്ത​ൻ​കൂ​റ്റു​കാ​ർ ക​ലി​ഫോ​ർ​ണി​യ​യി​ൽ ക​ലാ​ശ​പ്പോ​രി​നി​റ​ങ്ങു​ന്നു. ബി​എ​ൻ​പി പാ​രി​ബാ​സ് (ഇ​ന്ത്യ​ൻ വെ​ൽ​സ്) ഓ​പ്പ​ൺ ഫൈ​ന​ലാ​ണ് വ​നി​താ ടെ​ന്നീ​സി​ലെ പു​ത്ത​ൻ​കൂ​റ്റു​കാ​രാ​യ ന​വോ​മി ഒ​സാ​ക്ക​യു​ടേ​യും ഡാ​രി​യ ക​സാ​ത്കി​ന​യു​ടേ​യും പോ​രാ​ട്ട​ത്തി​നു വേ​ദി​യാ​കു​ന്ന​ത്. ഇ​വ​ർ ക​ട​പു​ഴ​ക്കി​യ​താ​വ​ട്ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം സി​മോ​ണ ഹാ​ല​പ്പി​നേ​യും ലോ​ക എ​ട്ടാം ന​മ്പ​ർ വീ​ന​സ് വി​ല്യം​സി​നെ​യും.

റാ​ങ്കിം​ഗി​ൽ 44 ാം സ്ഥാ​ന​ത്തു മാ​ത്ര​മു​ള്ള ഒ​സാ​ക്ക അ​ട്ടി​മ​റി​ച്ച​ത് സി​മോ​ണ ഹാ​ല​പ്പി​നെ​യാ​ണ്. അ​തും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി. ആ​ദ്യ സെ​റ്റി​ൽ മൂ​ന്നു ഗെ​യി​മു​ക​ൾ മാ​ത്രം വി​ട്ടു​ന​ൽ​കി​യ ഇ​രു​പ​തു​കാ​രി ഒ​സാ​ക്ക ര​ണ്ടാം സെ​റ്റി​ൽ ഒ​റ്റ ഗെ​യിം​പോ​ലും വ​ഴ​ങ്ങാ​തെ​യാ​ണ് വി​ജ​യി​ച്ച​ത്. സ്കോ​ർ: 6-3, 6-0. ഒ​ന്നാം ന​മ്പ​ർ താ​ര​ത്തെ നി​ഷ്പ്ര​ഭ​യാ​ക്കി വെ​റും 64 മി​നി​റ്റി​നു​ള്ളി​ൽ ജ​പ്പാ​ൻ​താ​രം ക​ളി അ​വ​സാ​നി​പ്പി​ച്ചു.

റ​ഷ്യ​യു​ടെ യു​വ​താ​രം ഡാ​രി​യ ക​സാ​ത്കി​ന ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് വീ​ന​സി​നെ ത​റ​പ​റ്റി​ച്ച​ത്. ആ​ദ്യ സെ​റ്റ് വീ​ന​സ് സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും നി​ർ​ണാ​യ​ക​മാ​യ ര​ണ്ടും മൂ​ന്നു സെ​റ്റു​ക​ൾ വി​ജ​യി​ച്ച് ഡാ​രി​യ അ​ട്ടി​മ​റി​ന​ട​ത്തി. മൂ​ന്നാം സെ​റ്റി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ഡാ​രി​യ വി​ജ​യം നേ​ടി​യ​ത്. സ്കോ​ർ: 4-6, 6-4, 7-5.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...