ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ലൈ​ന​പ്പാ​യി; സി​റ്റി​യെ മു​ക്കാ​ൻ ലി​വ​ർ​പൂ​ൾ
Friday, March 16, 2018 6:22 PM IST
നി​യോ​ൺ: യൂ​റോ​പ്യ​ൻ ക്ല​ബ് ച​ക്ര​വ​ർ​ത്തി​മാ​രെ നി​ർ‌​ണ​യി​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്‍റെ ക്വാ​ർ​ട്ട​ർ ലൈ​ന​പ്പ് ആ​യി. പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​റ്റ​ത്തോ​ൽ​വി മാ​ത്രം വ​ഴ​ങ്ങി മു​ന്നേ​റു​ന്ന മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ലി​വ​ർ​പൂ​ളാ​ണ് എ​തി​രാ​ളി. ഈ ​സീ​സ​ണി​ൽ ലി​വ​ർ​പൂ​ൾ മാ​ത്ര​മാ​ണ് സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 14 ന് ​ആ​യി​രു​ന്നു സി​റ്റി​യെ ലി​വ​ർ​പൂ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ സെ​പ്റ്റം​ബ​റി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ലി​വ​ർ​പൂ​ളി​നെ മു​ക്കി സി​റ്റി ക​ണ​ക്കു​തീ​ർ​ത്തി​രു​ന്നു. ഇ​രു​വ​രും വീ​ണ്ടും ഏ​റ്റു​മു​ട്ടു​മ്പോ​ൾ തീ​പാ​റു​മെ​ന്ന് ഉ​റ​പ്പാ​ണ്. ആ​ദ്യ പാ​ദ മ​ത്സ​രം ലി​വ​ർ​പൂ​ളി​ന്‍റെ ത​ട്ട​ക​മാ​യ ആ​ൻ‌​ഫീ​ൽ‌​ഡി​ൽ ഏ​പ്രി​ൽ നാ​ലി​നാ​ണ്. ര​ണ്ടാം പാ​ദം ഏ​പ്രി​ൽ 11 ന് ​സി​റ്റി​യു​ടെ മൈ​താ​ന​മാ​യ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ റ​യ​ൽ മാ​ഡ്രി​ഡും യു​വ​ന്‍റ​സും ഇ​ത്ത​വ​ണ ക്വാ​ർ​ട്ട​റി​ൽ ക​ണ്ടു​മു​ട്ടും. ഫൈ​ന​ലി​ൽ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ റ​യ​ലി​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​നു ഇ​റ്റാ​ലി​യ​ൻ‌ ചാ​മ്പ്യ​ൻ​മാ​ർ​ക്ക് പ​ക​രം​വീ​ട്ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. മി​ന്നും ഫോ​മി​ലു​ള്ള ബാ​ഴ്സ​ലോ​ണ​യ്ക്കു എ​സി റോ​മ​യാ​ണ് എ​തി​രാ​ളി​ക​ൾ. ബ​യേ​ൺ മ്യൂ​ണി​ച്ച് സെ​വി​യ്യ​യേ​യും നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...