നടി ശ്രീ​ദേ​വി അ​ന്ത​രി​ച്ചു
Sunday, February 25, 2018 3:49 AM IST
ദു​ബാ​യ്: പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. ബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. പ്ര​മു​ഖ നി​ർ​മാ​താ​വ് ബോ​ണി ക​പൂ​ർ ഭ​ർ​ത്താ​വാ​ണ്. ജാ​ന്‍​വി, ഖു​ഷി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ബോ​ണി ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ഞ്ജ​യ് ക​പൂ​ര്‍ മ​ര​ണ വി​വ​രം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2013ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ശ്രീ​ദേ​വി​യെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും ആ​റ് ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. ആ​ലിം​ഗ​നം, തു​ലാ​വ​ർ​ഷം, സ​ത്യ​വാ​ൻ സാ​വി​ത്രി, നാ​ല് മ​ണി പൂ​ക്ക​ൾ, ദേ​വ​രാ​ഗം കു​മാ​ര സം​ഭ​വം ഉ​ള്‍​പ്പെ​ടെ 26 മ​ല​യാ​ള സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1963 ഓ​ഗ​സ്റ്റ് 13 ന് ​ത​മി​ഴ്നാ​ട്ടി​ലെ ശി​വ​കാ​ശി​യി​ലാ​ണ് ശ്രീ ​അ​മ്മ യാ​ങ്ക​ർ അ​യ്യ​പ്പ​ൻ എ​ന്ന ശ്രീ​ദേ​വി ജ​നി​ച്ച​ത്. 1967ൽ ​നാ​ലാം വ​യ​സി​ൽ തു​ണൈ​വ​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി ശ്രീ​ദേ​വി സി​നി​മ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. 1971ൽ ​പൂ​മ്പാ​റ്റ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള കേ​ര​ളാ സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി. ക​ന്ത​ൻ ക​രു​ണൈ, നം​നാ​ട്, പ്രാ​ർ​ഥ​നൈ, ബാ​ബു, ബാ​ല​ഭാ​ര​തം, വ​സ​ന്ത​മാ​ളി​കൈ, ഭ​ക്ത​കു​മ്പാ​ര, ജൂ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1976ൽ ​കെ. ബാ​ല​ച​ന്ദ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ മു​ണ്ട്ര് മു​ടി​ച്ച് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​ദ്യ​മാ​യി നാ​യി​ക​യാ​യി. ക​മ​ൽ​ഹാ​സ​നും ര​ജ​നീ​കാ​ന്തി​നും ഒ​പ്പ​മാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ഗാ​യ​ത്രി, പ​തി​നാ​റ് വ​യ​തി​നി​ലെ, സി​ഗ​പ്പ് റോ​ജാ​ക്ക​ൾ, പ്രി​യ, നി​ന്തും കോ​കി​ല, മു​ണ്ട്രാം പി​റൈ തു​ട​ങ്ങി​യ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. മൂ​ന്നാം പി​റൈ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും താ​രം സ്വ​ന്ത​മാ​ക്കി.

1979-ൽ ​സോ​ൾ​വ സ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. സാദ്മ, ഹി​മ്മ​ത്‌​വാ​ലാ, തോഹ്ഫ, ന​യാ, ക​ദം, ആ​ഗ്, ഷോ​ലാ, ഭ​ഗ്‌​വാ​ൻ ദാ​ദ, ക​ർ​മ്മ, മി​സ്റ്റ​ർ ഇ​ന്ത്യ, ചാ​ന്ദ്നി, ഖു​ദാ ഗ​വാ, ഹീ​ർ റാ​ഞ്ചാ, ച​ന്ദ്ര​മു​ഖി, ജു​ദാ​യ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. 1979-83 കാ​ല​ഘ​ട്ട​ത്തി​ൽ ത​മി​ഴി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റാ​യി​രു​ന്ന ശ്രീ​ദേ​വി ഇ​ക്കാ​ല​യ​ള​വി​ൽ തെ​ലു​ങ്കി​ലും അ​ഭി​ന​യി​ച്ചു. 1992 രാം ​ഗോ​പാ​ൽ വ​ർ​മ്മ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച തെ​ലു​ങ്കു ന​ടി​ക്കു​ള്ള ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡും നേ​ടി.

1997-ല്‍ ​സി​നി​മാ രം​ഗ​ത്ത് നി​ന്ന് ശ്രീ​ദേ​വി താ​ത്കാ​ലി​ക​മാ​യി വി​ട​പ​റ​ഞ്ഞെ​ങ്കി​ലും 2012ൽ ​ഇം​ഗ്ലീ​ഷ് വിംഗ്ലീ​ഷ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ താ​രം തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സാ​യ മോം ​ആ​ണ് അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.