കു​ട്ടി​ക്രി​ക്ക​റ്റി​ലും പെ​ണ്‍​പോ​രാ​ളി​ക​ൾ; ട്വ​ന്‍റി 20 പ​ര​ന്പ​ര​യും ഇ​ന്ത്യ​യ്ക്ക്
Saturday, February 24, 2018 8:13 PM IST
കേ​പ്ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഇ​ര​ട്ട പ​ര​ന്പ​ര നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം. ​ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന​ത്തേ​തും നി​ർ​ണാ​യ​ക​വു​മാ​യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​വെ 54 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ പ​ര​ന്പ​ര(3-1) സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 167 റ​ണ്‍​സ് ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നു മു​ന്നി​ൽ ത​ക​ർ​ന്ന് കേ​വ​ലം 112 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. നേ​ര​ത്തെ, ഏ​ക​ദി​ന പ​ര​ന്പ​ര​യും ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് സ്കോ​ർ 32ൽ ​ഇ​ൻ​ഫോം താ​രം സ്മൃ​തി മ​ന്ഥാ​ന(13)​യെ ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ൽ ര​ണ്ടാം വി​ക്ക​റ്റി​ൽ മി​താ​ലി രാ​ജ്-​ജെ​മി​മ റോ​ഡ്രി​ഗ​സ് സ​ഖ്യം ന​ങ്കൂ​ര​മു​റ​പ്പി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 98 റ​ണ്‍​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. മി​താ​ലി രാ​ജ് 50 പ​ന്തി​ൽ 62 റ​ണ്‍​സും റോ​ഡ്രി​ഗ​സ് 34 പ​ന്തി​ൽ 44 റ​ണ്‍​സും നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ(17 പ​ന്തി​ൽ 27) ആ​ഞ്ഞ​ടി​ച്ച​തോ​ടെ ഇ​ന്ത്യ 166/4 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ​ക്ക് തു​ട​ക്കം മു​ത​ൽ തു​ട​ർ​ച്ച​യാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ 44/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക. ഇ​തി​നു​ശേ​ഷം ട്രി​യോ​ണ്‍-​കാ​പ്പ് സ​ഖ്യം ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ആ​തി​ഥേ​യ സ്കോ​ർ 100 ക​ട​ത്തി​യ​ത്. 27 റ​ണ്‍​സ് നേ​ടി​യ മാ​രി​സ​ണ്‍ കാ​പ്പാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​യ്ക്കാ​യി ശി​ഖ പാ​ണ്ഡെ(16/3), റു​മേ​ലി ധ​ർ(26/3), രാ​ജേ​ശ്വ​രി ഗെ​യ്ക്വാ​ദ്(26/3) എ​ന്നി​വ​ർ മി​ക​ച്ച ബൗ​ളിം​ഗ് കാ​ഴ്ച​വ​ച്ചു.

അ​ഞ്ചു മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​രം അ​നാ​യാ​സം നേ​ടി​യ ഇ​ന്ത്യ​യെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക തോ​ല്പി​ച്ചു. പ​ര​ന്പ​ര നേ​ടാ​നു​റ​ച്ച് നാ​ലാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ മ​ഴ​യെ​ത്തി​യ​തോ​ടെ ഒ​ലി​ച്ചു​പോ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 15.3 ഓ​വ​റി​ൽ 130/3 എ​ന്ന നി​ല​യി​ൽ നി​ൽ​ക്കു​ന്പോ​ളാ​ണ് മ​ഴ​യെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.