3,695 കോ​ടി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ്: റോ​ട്ടോ​മാ​ക് ഉ​ട​മ വി​ക്രം കോ​ഠാ​രി അ​റ​സ്റ്റി​ൽ
Thursday, February 22, 2018 8:54 PM IST
ന്യൂ​ഡ​ൽ​ഹി: 3,695 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട റോ​ട്ടോ​മാ​ക് പേ​ന​ക​ളു​ടെ ഉ​ട​മ വി​ക്രം കോ​ഠാ​രി​യെ​യും മ​ക​നെ​യും അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം സി​ബി​ഐ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​ക്ര​ത്തി​ന്‍റെ മ​ക​ൻ രാ​ഹു​ലി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കാ​ണ്‍​പു​ർ ആ​സ്ഥാ​ന​മാ​യ റോ​ട്ടോ​മാ​ക് ഗ്ലോ​ബ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നും, കോ​ഠാ​രി, ഭാ​ര്യ സാ​ധ​ന, മ​ക​ൻ രാ​ഹു​ൽ എ​ന്നി​വ​ർ​ക്കും പേ​രു പ​റ​യാ​ത്ത ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്കും എ​തി​രേ​യാ​ണു സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം (പി​എം​എ​ൽ​എ) അ​നു​സ​രി​ച്ചാ​ണു കേ​സ്. 2919 കോ​ടി രൂ​പ വാ​യ്പ​ത്തു​ക​യും ബാ​ക്കി പ​ലി​ശ​യു​മാ​ണ്. ഏ​ഴു ബാ​ങ്കു​ക​ളി​ൽ നി​ന്നാ​യി​രു​ന്നു വാ​യ്പ.

യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, അ​ലാ​ഹാ​ബാ​ദ് ബാ​ങ്ക്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ​വ​യും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യ്ക്കൊ​പ്പം വാ​യ്പാ ക​ണ്‍​സോ​ർ​ഷ്യ​ത്തി​ലു​ണ്ട്. വ്യാ​ജ ക​യ​റ്റു​മ​തി ഓ​ർ​ഡ​റു​ക​ൾ കാ​ണി​ച്ചു വാ​യ്പ എ​ടു​ക്കു​ക​യാ​യി​രു​ന്നു റോ​ട്ടോ​മാ​ക് എ​ന്നാ​ണു കേ​സ്. ഒ​രു വ​ർ​ഷം മു​ന്പ് മ​നഃ​പൂ​ർ​വം കു​ടി​ശി​ക വ​രു​ത്തി​യ ആ​ളാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ കോ​ഠാ​രി​യെ നി​ർ​ണ​യി​ച്ചി​രു​ന്നു. ബാ​ങ്കി​ന്‍റെ കേ​സി​ൽ കോ​ഠാ​രി​ക്കെ​തി​രേ വി​ധി​യും ഉ​ണ്ടാ​യ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.