ശു​ഹൈ​ബ് വ​ധ​ക്കേ​സ്: ആ​കാ​ശ് തി​ല്ല​ങ്കേ​രി നി​ര​പ​രാ​ധി​യെ​ന്ന് പ്ര​തി​യു​ടെ പി​താ​വ്
Thursday, February 22, 2018 6:37 PM IST
ക​ണ്ണൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി നി​ര​പ​രാ​ധി​യാ​ണെ​ന്ന്, കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ പി​താ​വ്. പോ​ലീ​സ് വി​ളി​ച്ച​പ്ര​കാ​രം സ്റ്റേ​ഷ​നി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റു ചെ​യ്ത​തെ​ന്നും കൊ​ല​പാ​ത​കം ന​ട​ക്കു​ന്പോ​ൾ ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നെ​ന്നും ആ​കാ​ശി​ന്‍റെ പി​താ​വ് വ​ഞ്ഞേ​രി ര​വി പ​റ​ഞ്ഞു.

ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ ആ​കാ​ശും ര​ജി​നും നി​ര​പ​രാ​ധി​ക​ളാ​ണ്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്പോ​ൾ ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു. പോ​ലീ​സ് കു​ടു​ക്കി​യ​താ​ണ്. പോ​ലീ​സ് വി​ളി​ച്ച​ത​നു​സ​രി​ച്ചു സ്റ്റേ​ഷ​നി​ലേ​ക്കു പോ​യ​പ്പോ​ഴാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി​യ​ത​ല്ല. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​യെ സ​മീ​പി​ച്ചു. കോ​ട​തി​യി​ൽ പോ​യി നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​ണു പാ​ർ​ട്ടി പ​റ​ഞ്ഞ​ത്- വ​ഞ്ഞേ​രി ര​വി പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ​വ​ർ യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണെ​ന്നാ​ണും ഇ​വ​ർ സി​പി​എ​മ്മു​കാ​രാ​ണെ​ന്നും ഇ​വ​ർ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നി​ല്ലെ​ന്നും ഉ​ത്ത​ര​മേ​ഖ​ല ഡി​ജി​പി രാ​ജേ​ഷ് ദി​വാ​ൻ നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.