കി​സേ​ക്ക​യു​ടെ ക​ല​ക്ക​ൻ ബൈ​സി​ക്കി​ൾ കി​ക്ക്; മി​ന​ർ​വ​യേ​യും ഗോ​കു​ലം അ​ട്ടി​മ​റി​ച്ചു
Tuesday, February 20, 2018 7:09 PM IST
പ​ഞ്ച​കു​ള: ഐ-​ലീ​ഗിൽ ഗോ​കു​ലം എ​ഫ്സി​യു​ടെ അ​ട്ടി​മ​റി തു​ട​രു​ന്നു. ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​നെ​യും ഈ​സ്റ്റ് ബം​ഗാ​ളി​നെ​യും വീ​ഴ്ത്തി​യ ഗോ​കു​ലം ശ​ക്ത​രാ​യ മി​ന​ർ​വ പ​ഞ്ചാ​ബി​നെ​യും അ​ട്ടി​മ​റി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഗോ​കു​ല​ത്തി​ന്‍റെ വി​ജ​യം. ഹെ​ൻ‌​റി കി​സേ​ക്ക​യാ​ണ് ഗോ​കു​ല​ത്തി​ന്‍റെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു ശേ​ഷം ക​ളി​യു​ടെ 75 ാം മി​നി​റ്റി​ലാ​യി​രു​ന്നു വി​ജ​യ​ഗോ​ൾ. ലാ​ക്ര​യു​ടെ ക്രോ​സി​നു ഉ​യ​ർ​ന്നു ചാ​ടി ഹെ​ൻ‌​റി ത​ല​വ​ച്ചെ​ങ്കി​ലും പ​ന്ത് ക്രോ​സ് ബാ​റി​ൽ​ത​ട്ടി​തി​രി​ച്ചു​വ​ന്നു. എ​ന്നാ​ൽ വെ​ട്ടി​ത്തി​രി​ഞ്ഞ ഹെ​ൻ‌​റി ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ പ​ന്തി​നെ ഗോ​ൾ​വ​ര ക​ട​ത്തി.

നി​ര്‍​ഭാ​ഗ്യ​ത്തേ​യും പെ​നാ​ല്‍​റ്റി അ​നു​വ​ദി​ക്കാ​തി​രു​ന്ന റ​ഫ​റി​യു​ടെ തീ​രു​മാ​ന​ത്തേ​യും മ​റി​ക​ട​ന്നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. ആ​ദ്യ പ​കു​തി​യി​ല്‍ മോ​സ​യു​ടെ ത്രോ​യി​ല്‍ നി​ന്ന് മി​ന​ർ​വ താ​രം ഡാ​നോ പ​ന്ത് കൈ​കൊ​ണ്ട് തൊ​ട്ടെ​ങ്കി​ലും റ​ഫ​റി പെ​നാ​ല്‍​റ്റി ന​ല്‍​കി​യി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്നു​ത​വ​ണ ഗോ​കു​ല​ത്തി​ന്‍റെ ഷോ​ട്ട് മി​ന​ർ​വ​യു​ടെ ക്രോ​സ് ബാ​റി​ൽ ത​ട്ടി​മ​ട​ങ്ങി. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു വി​ജ​യ​ത്തോ​ടെ ഗോ​കു​ലം പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.