ബംഗളൂരുവിൽ കോർപറേഷൻ ഓഫീസിന് തീയിടാൻ കോണ്‍ഗ്രസ് നേതാവിന്‍റെ ശ്രമം
Tuesday, February 20, 2018 1:31 PM IST
കെആർ പുരം: ബംഗളൂരുവിൽ കോർപറേഷൻ മേഖലാ ഓഫീസിന് തീയിടാൻ കോണ്‍ഗ്രസ് നേതാവിന്‍റെ ശ്രമം. കെആർ പുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് നാരായണസ്വാമിയാണ് ഓഫീസിലെത്തി പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വ്യാജഭൂമിയുടെ രേഖകൾ ഉദ്യേഗസ്ഥർ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാരായണസ്വാമിയുടെ അഴിഞ്ഞാട്ടം.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതിന്‍റെ വീഡിയോദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കർണാടകയിൽ കോണ്‍ഗ്രസ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോശം ഭരണത്തിന്‍റെ തെളിവാണ് ഈ സംഭവമെന്ന് ബിജെപി ആരോപിച്ചു.

ബംഗളൂരുവിൽ ആഡംബര റസ്റ്ററന്‍റിൽ കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കോണ്‍ഗ്രസ് എംഎൽഎയുടെ മകൻ കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയിരുന്നു. കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങളുണ്ടാകുന്നത് സിദ്ധരാമയ്യ സർക്കാരിന് തലവേദനയായിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.