ബാങ്ക് ജീവനക്കാരുടെ സ്ഥലംമാറ്റം: കർശന നിർദേശവുമായി കേന്ദ്ര വിജിലൻസ് കമ്മീഷൻ
Monday, February 19, 2018 12:54 PM IST
ന്യൂഡൽഹി: രാജ്യത്ത് ബാങ്കുകൾ കേന്ദ്രീകരിച്ചുള്ള സാന്പത്തിക തട്ടിപ്പുകൾ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ കർശന നിർദേശവുമായി കേന്ദ്ര വിജിലൻസ് കമ്മീഷൻ. ഒരു സ്ഥലത്ത് മൂന്നു വർഷം പൂർത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും മാറ്റാനാണ് നിർദേശം.

കൂടാതെ അഞ്ചു വർഷം പൂർത്തിയാക്കിയ ക്ലറിക്കൽ ജീവനക്കാരെയും മാറ്റാനും കമ്മീഷൻ നിർദേശം നൽകി. പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന വൻ സാന്പത്തിക തട്ടിപ്പ് കേസിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ തെളിവെടുപ്പ് തുടങ്ങുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.