ഛത്തീ​സ്ഗ​ഡ് ഏറ്റുമുട്ടൽ: 20 നക്സലുകളെ വധിച്ചുവെന്ന് സ്പെഷൽ ഡിജി
Monday, February 19, 2018 12:13 PM IST
സു​ക്മ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 20 ന​ക്സ​ലു​ക​ളെ വ​ധി​ച്ച​താ​യി സ്പെ​ഷ​ൽ ഡി​ജി ഡി.​എം. അ​ശ്വ​തി. ഞാ​യ​റാ​ഴ്ച വെെ​കു​ന്നേ​രം ഭീ​ജി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സൈ​നി​ക​രും ഒ​രു സി​വി​ലി​യ​നും കൊ​ല്ല​പ്പെ​ട്ട​താ​യും അ​ശ്വ​നി പ​റ​ഞ്ഞു.

സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ​യും ജി​ല്ല റി​സ​ർ​വ് ഗാ​ർ​ഡി​ന്‍റെ​യും ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത ടീ​മാ​ണ് ന​ക്സ​ലു​ക​ളെ നേ​രി​ട്ട​ത്. അ​സി​സ്റ്റ​ന്‍റ് കോ​ൺ​സ്റ്റ​ബി​ൾ മാ​ഡ്കാം ഹാ​ണ്ട, മു​കേ​ഷ് കാ​ഡ്ത്തി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ൽ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.