ശുഹൈബ് വധം: അന്വേഷണത്തിന് പ്രത്യേക സംഘം
Monday, February 19, 2018 10:37 AM IST
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ശുഹൈബിന്‍റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിച്ചത്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാൽ യാദവിനാണ് അന്വേഷണ ചുമതല.

മട്ടന്നൂര്‍ സിഐ എ.വി. ജോണി​ന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ നിയോഗിച്ചിരുന്നു. 12 അംഗം സംഘത്തെയാണ് നേരത്തെ നിയോഗിച്ചത്. മട്ടന്നൂര്‍ പോലീസ് സ്​റ്റേഷനിലെ നാല് പോലീസുകാരെയും എസ്പി, ഡിവൈ എസ്പി സ്‌ക്വാഡിലെ അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം രൂപവത്​കരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.