കാ​ഷ്മീ​രി​ൽ​നി​ന്നു ഭീ​ക​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, February 19, 2018 10:15 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച പൂ​ഞ്ചി​ലെ ക​ർ​മാ​റ​യി​ൽ പാ​ക് സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​മു​ണ്ടാ​യ​ത്. നു​ഴ​ഞ്ഞു ക​യ​റ്റം ക​ണ്ടെ​ത്തി​യു​ട​നെ സൈ​ന്യം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. പാ​ക് വെ​ടി​വ​യ്പി​ൽ സൈ​നി​ക​നു പ​രി​ക്കേ​റ്റി​രു​ന്നു. പാ​ക് വെ​ടി​വ​യ്പി​നെ തു​ട​ർ​ന്നു ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.