ശുഹൈബ് വധം: സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയെന്ന് വിവരം
Monday, February 19, 2018 9:41 AM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരിൽനിന്ന് നിർണായക മൊഴികൾ പോലീസിന് ലഭിച്ചു. സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയാണ് ശുഹൈബിനെ ആക്രമിച്ചത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല. കാൽ വെട്ടാൻ മാത്രമായിരുന്നു തീരുമാനമെന്നും അറസ്റ്റിലായവർ മൊഴി നൽകി.

കേസിൽ പിടിയിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൊലയാളി സംഘത്തിൽ ആകെ അഞ്ച് പേരാണുള്ളത്. അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്. കഴിഞ്ഞ ദിവസം കീഴടങ്ങിയ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിൻ രാജ് എന്നിവരും ഈ സംഘത്തിൽ ഉൾപ്പെടുന്നതായും പോലീസ് വ്യക്തമാക്കി.

കൊലയാളി സംഘത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരാണ് ഉൾപ്പെട്ടിരിക്കുന്നത്. കേസിൽ ഇനിയും പിടിയിലാകാനുള്ളവർ പാർട്ടി ഗ്രാമങ്ങളിൽ ഒളിവിലാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.