ഗവർണറുടെ പരാമർശം സർക്കാരിനെതിരല്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
Sunday, January 21, 2018 10:01 AM IST
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ഗവർണറുടെ പരാമർശം സർക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റവാളിക​ൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഗവർണർ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും തു​ട​രു​ന്ന​തു സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​മെ​ന്നു ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം പ​റ​ഞ്ഞിരുന്നു. രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും സ​മാ​ധാ​ന​ത്തി​നാ​യി ഒ​രു​മി​ക്ക​ണം. ത​ങ്ങ​ളു​ടെ അ​ണി​ക​ളെ അ​ക്ര​മ​ത്തി​ന്‍റെ പാ​ത​യി​ൽ നി​ന്നു മാ​റ്റി, സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ത സ്വീ​ക​രി​ക്കാ​ൻ രാ​ഷ്ട്രീ​യ നേ​തൃ​ത്വം പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...