ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ
Friday, January 19, 2018 10:33 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലി​നെ മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. രാ​ഷ്ട്ര​പ​തി​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് ബി​ജെ​പി വ​ക്താ​വ് ഭ​ര​ത് പാ​ണ്ഡ്യ മു​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​നു​മോ​ദി​ച്ചു.

മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല ഒ​ഴി​ഞ്ഞു​കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത് ഒ.​പി.​കോ​ഹ്ലി​ക്കാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രു​ന്ന​ത്. 2016ൽ ​ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല.

ഗു​ജ​റാ​ത്തി​ൽ മ​ന്ത്രി​പ​ദം വ​ഹി​ച്ച​ശേ​ഷം ഗ​വ​ർ​ണ​റാ​കു​ന്ന ര​ണ്ടാ​മ​ത് വ്യ​ക്തി​യാ​ണ് ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ. നേ​ര​ത്തെ, ബി​ജെ​പി എം​എ​ൽ​എ വാ​ജു​ഭാ​യ് വാ​ല​യെ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...