ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള വ​നി​താ ഡോ​ക്ട​ർ കൊ​ച്ചി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Friday, January 19, 2018 10:05 PM IST
കൊ​ച്ചി: ച​ർ​മ​രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്ന് എ​ത്തി​യ വ​നി​താ ഡോ​ക്ട​റെ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ഡ് ജം​ഷ്ഡ്പൂ​ർ സ്വ​ദേ​ശി​നി മം​മ്താ റാ​യ് (28) ആ​ണു മ​രി​ച്ച​ത്.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​റ്റൊ​രു വ​നി​താ ഡോ​ക്ട​ർ​ക്കൊ​പ്പം ക​ച്ചേ​രി​പ്പ​ടി പ്രോ​വി​ഡ​ൻ​സ് റോ​ഡി​ലെ ഹോ​ട്ട​ലി​ലാ​ണു ത​ങ്ങി​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു 12.30ഓ​ടെ​യാ​ണു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ ശു​ചി​മു​റി​യി​ൽ ക​യ​റി​യ സ​മ​യം മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ എം​ജി റോ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്നു പി​ജി ക​ഴി​ഞ്ഞ ശേ​ഷം അ​വി​ടെ റെ​സി​ഡ​ൻ​സി അ​ടി​സ്ഥാ​ന​ത്തി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഷാ​ദ രോ​ഗ​ത്തി​നു ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...