പ​ദ്മാ​വ​ത് റി​ലീ​സി​നാ​യി കോ​ട​തി​യി​ൽ വാ​ദി​ച്ച ഹ​രി​ഷ് സാ​ൽ​വേ​യ്ക്ക് ഭീ​ഷ​ണി
Friday, January 19, 2018 8:51 PM IST
ന്യൂ​ഡ​ൽ​ഹി: പ​ദ്മാ​വ​ത് റി​ലീ​സി​നാ​യി സു​പ്രീം കോ​ട​തി​യി​ൽ വാ​ദി​ച്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രി​ഷ് സാ​ൽ​വേ​യ്ക്ക് ഭീ​ഷ​ണി. ഫോ​ണി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലേ​ക്കു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തു​ക​യാ​യി​രു​ന്നു. അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടി​യാ​യി​രു​ന്നു ഫോ​ണ്‍ വി​ളി​ക​ൾ. ഫോ​ണ്‍ ചെ​യ്ത​വ​ർ ക​ർ​ണി സേ​ന അം​ഗ​ങ്ങ​ളാ​ണെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് സാ​ൽ​വേ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ന് ഡ​ൽ​ഹി പോ​ലീ​സ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി.

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ വി​വാ​ദ സി​നി​മ പ​ദ്മാ​വ​തി​ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ദ​ർ​ശ​ന വി​ല​ക്ക് സു​പ്രീം​കോ​ട​തി നീ​ക്കി​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണു സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യെ​ന്നും പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സി​നി​മ​യി​ൽ ച​രി​ത്ര​ത്തെ വി​രൂ​പ​മാ​ക്കു​ന്ന ഒ​ന്നു​മി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ ഹ​രി​ഷ് സാ​ൽ​വ​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.

പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്പോ​ൾ അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു നി​മാ​താ​ക്ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി സം​സ്ഥാ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ച്ചു. സ​ർ​ഗാ​ത്മ​ക​സൃ​ഷ്ടി​ക​ളു​ടെ ക​ഴു​ത്ത​രി​യാ​നു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ നീ​ക്കം മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ചു എ​ന്നും സി​നി​മ​യ്ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ അ​റു​പ​തു ശ​ത​മാ​നം സാ​ഹി​ത്യ കൃ​തി​ക​ളും വാ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...