കാ​ന​ത്തി​ൽ​നി​ന്നു കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല; മ​റു​പ​ടി​യു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്
Friday, January 19, 2018 8:14 PM IST
കോ​ട്ട​യം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ പ​രി​ഹാ​സ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്. സി​പി​എം പു​റ​ത്താ​ക്കു​ന്ന​വ​രെ മാ​ത്രം സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ നേ​താ​വി​ൽ​നി​ന്ന് കൂ​ടു​ത​ലൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.

നേ​ര​ത്തെ, കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശം സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്ക​വേ​യാ​ണ് കെ.​എം.​മാ​ണി​യെ​യും പാ​ർ​ട്ടി​യെ​യും വി​മ​ർ​ശി​ച്ച് കാ​നം രം​ഗ​ത്തെ​ത്തി​യ​ത്. അ​ന്ത്യ​കൂ​ദാ​ശ അ​ടു​ത്തു വ​രു​ന്ന പാ​ർ​ട്ടി​ക​ൾ​ക്ക് വെ​ന്‍റി​ലേ​റ്റ​റാ​കേ​ണ്ട ആ​വ​ശ്യം ഇ​ട​തു​മു​ന്ന​ണി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ കാ​നം പു​തി​യ പാ​ർ​ട്ടി​യെ ക്ഷ​ണി​ക്കേ​ണ്ട അ​ത്ര​യും ബ​ല​ഹീ​ന​ത എ​ൽ​ഡി​എ​ഫി​നി​ല്ലെ​ന്നും പ​റ​ഞ്ഞു.

ആ​ർ​ബി​ഐ​ക്ക് ഉ​ള്ള​തു​പോ​ലെ നോ​ട്ടെ​ണ്ണ​ൽ യ​ന്ത്രം മാ​ണി​ക്കു​മു​ണ്ടെ​ന്ന് പ​രി​ഹ​സി​ച്ച സി​പി​ഐ സെ​ക്ര​ട്ടി, ആ​ർ​ബി​ഐ​യു​ടെ ചെ​റി​യ ബ്രാ​ഞ്ചാ​ണോ മാ​ണി​ക്കു​ള്ള​തെ​ന്നും ചോ​ദി​ച്ചു. ആ​ർ​ബി​ഐ​ക്ക് 66 നോ​ട്ടെ​ണ്ണ​ൽ യ​ന്ത്ര​മാ​ണു​ള്ള​ത്, ഇ​തി​ൽ ഒ​രെ​ണ്ണം മാ​ണി​യു​ടെ വീ​ട്ടി​ലാ​ണു​ള്ള​ത്-​കാ​നം പ​രി​ഹാ​സം തു​ട​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...