തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട
Friday, January 19, 2018 2:50 PM IST
തി​രു​വ​നന്തപു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും മൂ​ന്ന് കി​ലോ മ​യ​ക്കുമ​രു​ന്ന് പി​ടി​കൂ​ടി. കാ​ർ​ഗോ സ​ർ​വീ​സ് വ​ഴി ശ്രീ​ല​ങ്ക​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ മയക്കുമരുന്ന് പിടിച്ചത്.

പ​ച്ച​ക്ക​റി​ക്കി​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​സ്റ്റം​സ് പരിശോധന നടത്തുകയായിരുന്നു. മ​യ​ക്കുമ​രു​ന്ന് രാ​സ​പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കാ​നു​ള്ള ന​ട​പ​ടി ക​സ്റ്റം​സ് സ്വീ​ക​രി​ച്ചു. ബ്രൗ​ണ്‍​ഷു​ഗ​റാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...