ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി പ​ണി​മു​ട​ക്ക്
Friday, January 19, 2018 8:13 AM IST
പ​നാ​ജി: ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്. സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. വാ​ഹ​ന​ങ്ങ​ളി​ൽ സ്പീ​ഡ് ഗ​വേ​ണേ​ഴ്സ് ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് സ​മ​രം.

ടാ​ക്സി പ​ണി​മു​ട​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഗോ​വ​ൻ ഗ​താ​ഗ​ത മ​ന്ത്രി സു​ധി​ൻ ദാ​വ​ലി​ക്ക​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ആ​യി​രം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും 300 ബ​സു​ക​ളും അ​ധി​ക​മാ​യി നി​ര​ത്തി​ൽ ഇ​റ​ക്കു​മെ​ന്നു ദാ​വ​ലി​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...