ഛേത്രി​ക്ക് ഇ​ര​ട്ട ഗോ​ൾ, ബം​ഗ​ളൂ​രു​വി​ന് ജ​യം, വീ​ണ്ടും ഒ​ന്നാ​മ​ത്
Thursday, January 18, 2018 10:40 PM IST
മും​ബൈ: സു​നി​ൽ ഛേത്രി​യു​ടെ ഇ​ര​ട്ട​ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി മും​ബൈ സി​റ്റി​യെ ത​ക​ർ​ത്തു. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ബം​ഗ​ളൂ​രു വി​ജ​യി​ച്ച​ത്. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ബം​ഗ​ളൂ​രു ക​യ​റി. ഛേത്രി​യെ​ക്കൂ​ടാ​തെ മി​ക്കു​വും ബം​ഗ​ളൂ​രു​വി​നാ​യി ഗോ​ൾ നേ​ടി. ലി​യോ കോ​സ്റ്റ​യാ​ണ് മും​ബൈ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഛേത്രി​യാ​ണ് ബം​ഗ​ളൂ​രു​വി​ന് ലീ​ഡ് ന​ൽ​കി​യ​ത്. 52 ാം മി​നി​റ്റി​ൽ ഛേത്രി ​ബം​ഗ​ളൂ​രു​വി​ന്‍റെ ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്തി. പ​ത്തു​മി​നി​റ്റി​നു ശേ​ഷം മി​ക്കു മും​ബൈ​യു​ടെ ശ​വ​പ്പെ​ട്ടി​യി​ൽ അ​വ​സാ​ന ആ​ണി​യും അ​ടി​ച്ചു.

മൂ​ന്നു ഗോ​ൾ വീ​ണ​തോ​ടെ ആ​ല​സ്യ​ത്തി​ലാ​യ ബം​ഗ​ളൂ​രു​വി​നെ 72 ാം മി​നി​റ്റി​ൽ ലി​യോ കോ​സ്റ്റ ശി​ക്ഷി​ച്ചു. മും​ബൈ​യ്ക്കു ആ​ശ്വാ​സ ഗോ​ൾ. ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...