മുഗുറുസ വാടിവീണു; ഹാലപ്പ് പാട്ടുംപാടി ജയിച്ചു
Thursday, January 18, 2018 6:47 PM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ വീ​ണ്ടും അ​ട്ടി​മ​റി. മൂ​ന്നാം സീ​ഡ് ഗാ​ർ​ബി​നെ മു​ഗു​റു​സ തോ​റ്റു​പു​റ​ത്താ​യി. ലോ​ക റാ​ങ്കിം​ഗി​ൽ 88 ‌‌ാ‌ംസ്ഥാ​ന​ത്തു​ള്ള താ​യ്‌​വാ​ന്‍റെ സീ ​സു വി​യാ​ണ് മു​ഗു​റു​സ​യെ അ​ട്ടി​മ​റി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വെ​ന​സ്വേ​ല താ​ര​ത്തി​ന്‍റെ പ​രാ​ജ​യം. സ്കോ​ർ: 7-6 (7-1), 6-4.

മെ​ൽ​ബ​ണി​ലെ ചൂ​ടും ഇ​ട​തു കാ​ലി​നേ​റ്റ പ​രി​ക്കു​മാ​ണ് മു​ഗു​റു​സ​യെ വ​ല​ച്ച​ത്. ആ‌​ദ്യ​സെ​റ്റി​ൽ കാ​ലി​ലെ വേ​ദ​ന​യെ തു​ട​ർ​ന്ന് മു​ഗു​റു​സ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ താ​യ്‌​വാ​ൻ​താ​രം മൂ​ന്നാം റൗ​ണ്ടി​ൽ അ​ഗ്നി​സ്ക റാ​ഡ്‌​വാ​ൻ​സ്ക​യെ നേ​രി​ടും.



എ​ന്നാ​ൽ ടോ​പ് സീ​ഡും ലോ​ക ഒ​ന്നാം ന​മ്പ​റു​മാ​യ സി​മോ​ണ ഹാ​ല​പ്പ് മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. യൂ​ജി​ൻ ബു​ച്ചാ​ർ​ഡി​നെ ത​ക​ർ‌​ത്താ​ണ് സി​മോ​ണ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു സി​മോ​ണ​യു​ടെ വി​ജ​യം. സ്കോ​ർ: 6-2, 6-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...